കൈരാതി കിരാത ക്ഷേത്രം പ്രതിഷ്ഠാദിനോത്സവം സ്വാഗതസംഘം രൂപവത്കരണയോഗം

ഇരിട്ടി: ജനുവരി 24 മുതൽ 28 വരെ നടക്കുന്ന മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം പ്രതിഷ്ഠാദിനോത്സവത്തോടനുബന്ധിച്ച് സ്വാഗതസംഘ രൂപവത്കരണയോഗം ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം പ്രസിഡന്റ് സി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.വി. പ്രമോദ്, കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എ.എൻ. സുകുമാരൻ, എൻ.വി. പ്രജിത്ത്, എ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
ആഘോഷകമ്മിറ്റി ഭാരവാഹികൾ: കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (ചെയർ.), കെ. കുഞ്ഞിമാധവൻ, എം. ബാലകൃഷ്ണൻ (വൈസ് ചെയ.), പി.വി. രാജേഷ് (ജന. കൺ.), കെ. ജയപ്രകാശ്. കെ.പി. വിവേക്, പ്രകാശൻ, പി.വി. രമിത്ത് കുമാർ, എ. പ്രമോദ് കുമാർ, പി. വിഷ്ണു, എ. ബാബു, കെ. രമിത്ത്, അമൽരാജ്, എ. സജിത്ത്, വി.കെ. രതിൻകുമാർ (കൺ.).
Content Highlights: A reception committee has been formed for the upcoming installation day festival at Moolothumkunnu Kairathi Kiratha Temple in Iritty.