പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി സീഡ് പ്രവർത്തകർ

കണ്ണൂര്‍ അമൃത വിദ്യാലയത്തിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി നടത്തിയ തുണിസഞ്ചി വിതരണത്തില്‍ നിന്ന്
കണ്ണൂര്‍ അമൃത വിദ്യാലയത്തിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി നടത്തിയ തുണിസഞ്ചി വിതരണത്തില്‍ നിന്ന്

കണ്ണൂർ: കണ്ണൂർ അമൃത വിദ്യാലയത്തിലെ മാതൃഭൂമി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി തുണിസഞ്ചി വിതരണവും ബോധവത്കരണ പ്രവർത്തനവും സംഘടിപ്പിച്ചു. കടകളിലെത്തിയ വിദ്യാർഥികൾ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും തുണിസഞ്ചികൾ വിതരണം ചെയ്ത് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.

പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും തുണിസഞ്ചികളുടെ ഉപയോഗം ശീലമാക്കണമെന്ന് വിദ്യാർഥികൾ ആഹ്വാനം ചെയ്തു.

സീഡ് കോർഡിനേറ്റർ ദിവ്യ സന്തോഷ് പരിപാടിക്ക് നേതൃത്വം നൽകി. ഉത്തര, ധ്വനി, അനയ മീനാക്ഷി, അലംകൃത, അശ്വിക, സാൻവി, ദേവനി, സിയ, നിവേദ്യ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

Content Highlights: Mathrubhumi SEED members of Kannur Amrita Vidyalayam distributed cloth bags to shopkeepers and the public to promote an eco-friendly lifestyle.