മാങ്ങാട് നവചേതന കലാ - സാംസ്കാരിക വേദിയുടെ പ്രൊഫഷണൽ നാടകമള തുടങ്ങി

കല്യാശ്ശേരി മാങ്ങാട് നവചേതന കലാ - സംസ്കാരിക വേദിയുടെ പ്രൊഫഷണൽ നാടക മേള കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ആർ. ബബിത കുമാരി ഉദ്ഘാടനം ചെയ്യുന്നു
കല്യാശ്ശേരി മാങ്ങാട് നവചേതന കലാ - സംസ്കാരിക വേദിയുടെ പ്രൊഫഷണൽ നാടക മേള കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ആർ. ബബിത കുമാരി ഉദ്ഘാടനം ചെയ്യുന്നു

കല്യാശ്ശേരി: മാങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന നവചേതന കലാ-സാംസ്കാരിക വേദിയുടെ ആറാമത് അഖിലകേരള പ്രൊഫഷണൽ നാടകമേള തുടങ്ങി. വെളളിയാഴ്ച വൈകീട്ട് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിതകുമാരി പരിമേള ഉദ്ഘാടനം ചെയ്തു.

വി.സി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ഇ. വേണുഗോപാലൻ സപ്ലിമെന്റ് പ്രകാശനം ചെയ്തു. നർത്തകൻ രാഗേഷ് രസ സപ്ലിമെന്റ് ഏറ്റുവാങ്ങി. നവചേതനയുടെ ഗായകർ അവതരിപ്പിച്ച നാടക ഗാനങ്ങൾ കോർത്തിണക്കിയ ഗാനകേളിയും

അരങ്ങേറി. പി.എം. പ്രസാദ്, പി. രതീഷ്, എൻ. സുഭാഷ് എന്നിവർ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം തിരുവനന്തപുരം മലയാള നാടക വേദിയുടെ ഒരു സുന്ദര ദിവസം എന്ന ആദ്യ നാടകം അരങ്ങേറി. ശനിയാഴ്ച വൈകീട്ട് നാടക പ്രവർത്തകരുടെ നേതൃത്വത്തിൽ ചർച്ച നടന്നു. തുടർന്ന് കോഴിക്കോട്

രംഗഭാഷയുടെ ഒരുക്കം എന്ന നാടകം അരങ്ങേറി. ഞായറാഴ്ച വൈകീട്ട്

നവചേതന കോഴിക്കോടിന്റെ മഹാബലിയും 30-ന് കായംകുളം പീപ്പിൾസ് അവതരിപ്പിക്കുന്ന ചാപ്ലിൻ കുഞ്ഞൂട്ടൻ എന്ന നാടകവും അരങ്ങിലെത്തും. വൈകീട്ട് 6.30 മുതൽ നാടകങ്ങളെ കുറിച്ചുള്ള ചർച്ചകളുമുണ്ടാവും.

Content Highlights: The sixth All Kerala Professional Drama Festival organized by Navachethana Arts and Cultural Forum has commenced at Mangad in Kalyassery.