പൂർവവിദ്യാർഥി സംഗമം നടത്തി

ശ്രീകണ്ഠപുരം : പൈസക്കരി ദേവമാതാ ഹൈസ്കൂൾ സുവർണ ജൂബിലി വർഷത്തിൽ 1985 എസ്.എസ്.എൽ.സി. ബാച്ചിന്റെ സംഗമം നടത്തി. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം, ബാച്ച് കോഡിനേറ്റർ ഫാ. ജോണി കട്ടുപ്പാറയിൽ, തലശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, പ്രഥമാധ്യാപിക ബീന അഗസ്റ്റിൻ, മുൻ മാനേജർമാരായ ഫാ. ഡോ. തോമസ് മേൽവെട്ടം, ഫാ. ഡോ.ജോസ് വെട്ടിയ്ക്കൽ, ഫാ. റിബിൻ കളപ്പുരയ്ക്കൽ, മുൻ പ്രഥമാധ്യാപകൻ ജേക്കബ് മാരിപ്പുറത്ത്, സോജൻ ജോർജ്, ജിജി മാത്യു, ക്യാപ്റ്റൻ ടോമി നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു. വർഗീസ് പൂപ്പള്ളിൽ, ജയൻകുട്ടി തോമസ്, ജോളി തെരുവത്ത്, ഇ.എൻ. ശ്രീനിവാസൻ, ഡോ. ജെയ്സൺ ജോസ് എന്നിവർ നേതൃത്വം നൽകി.