അധ്യാപകരെ ആദരിച്ചു

ഇരിട്ടി : ഇരിട്ടി നന്മ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അധ്യാപകദിനാചരണ പരിപാടി ഗുരുവന്ദനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നന്മ ചാരിറ്റബിൾ സെക്രട്ടറി ഡോ. ജി. ശിവരാമകൃഷ്ണൻ അധ്യക്ഷനായി. അധ്യാപകരായ കെ. സുരേഷ്, സി.കെ. ലളിത, കെ. മോഹനൻ, സി.കെ. ശശിധരൻ, എൻ.എം. രത്നാകരൻ, റോജ രാജീവ്, കെ.വി. രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു. നന്മ ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, സിനോജ് മാക്സ്, വിജയൻ കുറ്റ്യാടൻ എന്നിവർ സംസാരിച്ചു.