കുറ്റ്യാട്ട് കേളോത്ത് തറവാട് കുടുംബസംഗമം

മലപ്പട്ടം : കണ്ടക്കൈ കുറ്റ്യാട്ട് കേളോത്ത് തറവാട് കുടുംബസംഗമം നടത്തി. സിനിമാനടൻ നാദം മുരളി ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രിയ അധ്യക്ഷത വഹിച്ചു. സംഘടക സമിതി കൺവീനർ കെ. രാജേഷ്, എ.കെ. നാരായണൻ, വാർഡ് അംഗം എ.വി. ഷിനി, പ്രേമരാജൻ, കെ. സഹദേവൻ, ബാബു എന്നിവർ സംസാരിച്ചു.

100 വയസ്സ് പൂർത്തിയായ കെ.കെ. ജാനകി യമ്മയെയും മുതിർന്ന അംഗങ്ങളായ സരോജിനി, നാരായണൻ, ലീല സുലോചന, പദ്മനാഭൻ, കൃഷ്ണൻ, ഉഷ എന്നിവരെയും ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.