വയോജനസംഗമം

കല്യാശ്ശേരി : കല്യാശ്ശേരി സെൻട്രൽ വായനശാലയും വയോജനവേദിയും സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷനും ചേർന്ന് വയോജന കൂട്ടായ്മ നടത്തി. കൂട്ടായ്മയുടെ ഭാഗമായി മംഗലശ്ശേരി പുഴയിൽ ബോട്ട് യാത്രയും നടത്തി. 60 വയസ്സിന് മുകളിൽ 85 വയസ്സ് വരെ പ്രായമുള്ള 65 പേർ യാത്രയിൽ പങ്കാളികളായി. സി.ഒ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സീനിയർ നേതാക്കളായ പി. കുഞ്ഞികൃഷ്ണൻ, എം. ഭാസ്കരൻ, ബോട്ട് സർവീസ് മാനേജർ കെ. സന്തോഷ് എന്നിവർ സംസാരിച്ചു. കെ.ടി. രവീന്ദ്രൻ, പി. അഹമ്മദ്, എം. രാജേന്ദ്രൻ, കുമാരൻ, പി. മോഹനൻ എന്നിവർ നേതൃത്വം നൽകി.