കുട്ടികൾക്ക് വിദ്യാരംഭം കുറിച്ച്ആറളം ഫാമിലെ അമ്മമാർ

വളയംചാൽ : കേരളസർക്കാർ സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രവും ഗ്രാമസ്വരാജ് ഫൗണ്ടേഷനും സംയുക്തമായി ആറളം ഫാമിലെ ആദിവാസി കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കൽ സംഘടിപ്പിച്ചു.. കുട്ടികളുടെ അമ്മമാർതന്നെ ആദ്യക്ഷരം കുറിച്ചു.

. 'ഗുരുവും കുട്ടികളും' എന്ന പരിപാടിയുടെ ഭാഗമായാണ് വേറിട്ട വിദ്യാരംഭം നടന്നത്.

ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു.

കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് മുഖ്യാതിഥിയായി.

കെ.കെ. റനീഷ്, കെ. കരുണാകരൻ, സി.ആർ. വിജയൻ, സഞ്ജന രാജീവൻ, ഷാജി കാട്ട്യത്ത്, ജിതേഷ് നങ്ങാറത്ത്, കെ.പി. ബാബു, ദാസൻ പാലപ്പിള്ളി, ബിന്ദു രാജൻ എന്നിവർ സംസാരിച്ചു.