റെൻസ്ഫെഡ് ജില്ലാ സമ്മേളനം നാളെ

കണ്ണൂർ: രജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്ഫെഡ്) ജില്ലാ സമ്മേളനം തിങ്കളാഴ്ച കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ നടക്കും. 10.45-ന് മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യും. എൽ.എസ്.ജി.ഡി. റീജണൽ ജോയിന്റ് ഡയറക്ടർ പി.എം. ധനീഷ് മുഖ്യാതിഥിയാവും.
കെട്ടിടങ്ങൾക്കുള്ള സെസ് പരിധി ഉയർത്തണം, സഞ്ചയ സോഫ്റ്റ് വെയറിൽ തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടങ്ങളുടെ വിസ്തീർണം ഉൾപ്പടെ രേഖപ്പെടുത്തിയപ്പോഴുണ്ടായ പിഴവുകൾ പരിഹരിക്കാൻ അദാലത്ത് നടത്തുക, സിവിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് സായാഹ്ന ബാച്ചിലൂബടെ എൻജിനീയറിങ് ബിരുദത്തിന് ചേരാൻ കഴിയുന്നതുപോലെ ഐ.ടി.ഐ. കാർക്കും ഏർപ്പെടുത്തണം തുടങ്ങിയവ പ്രമേയത്തിലൂടെ ആവശ്യപ്പെടും.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി. ദീപക് കുമാർ, സെക്രട്ടറി പി.വി. അനീസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വി. സന്തോഷ്, സംസ്ഥാന സമിതി അംഗം കെ.പി. പ്രദീപ് കുമാർ, കണ്ണൂർ താലൂക്ക് സെക്രട്ടറി ജിജിൽ എന്നിവർ പങ്കെടുത്തു.
Content Highlights: The Lensfed Kannur district conference will be held at Shikshak Sadan, raising demands including building cess limit revision and Sanchaya software error rectification.