കെ.ടി. ജയകൃഷ്ണൻ അനുസ്മരണ റാലിയും പൊതുസമ്മേളനവും

കൂത്തുപറമ്പ്: കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. രാവിലെ എട്ടിന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. വൈകീട്ട് 4.30-ന്‌ തൊക്കിലങ്ങാടി ടൗണിൽനിന്ന്‌ ആരംഭിക്കുന്ന അനുസ്മരണ റാലി കൂത്തുപറമ്പ് നഗരപ്രദക്ഷിണശേഷം ടൗൺ സ്‌ക്വയറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്ഘാടനംചെയ്യും.

യുവമോർച്ച ജില്ലാ സെക്രട്ടറി ആകാശ് പവനൻ അധ്യക്ഷത വഹിക്കും. ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി മുഖ്യപ്രഭാഷണം നടത്തും. യുവമോർച്ച സൗത്ത് ജില്ലാ അധ്യക്ഷൻ അർജുൻ വാസുദേവ്, സംഘാടകസമിതി ചെയർമാൻ ഷംജിത്ത് പാട്യം എന്നിവർ സംസാരിക്കും. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഷംജിത്ത് പാട്യം, സി.കെ. സുരേഷ്, ടി.കെ. സജീവൻ ചെറുവാഞ്ചേരി, പ്രസാദ് വള്ളങ്ങാട്, വി. ഷാജി മൂര്യാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Yuva Morcha to organize KT Jayakrishnan commemoration rally and public meet inaugurated by VV Rajesh in Koothuparamba on December 1.