പൊതുവിദ്യാലയങ്ങൾ പൂട്ടരുത് -കെ.എസ്.ടി.എ.

കെ. എസ്.ടി. എ. തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ : പി. സി .സിജി ഉദ്ഘാടനം ചെയ്യുന്നു
കെ. എസ്.ടി. എ. തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ : പി. സി .സിജി ഉദ്ഘാടനം ചെയ്യുന്നു

മയ്യിൽ: പൊതുവിദ്യാലയങ്ങൾ പൂട്ടാനുള്ള സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. പി.സി. സിജി ഉദ്ഘാടനംചെയ്തു. പി. പ്രദീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ബിന്ദു, ജില്ലാ സെക്രട്ടറി കെ.സി. സുനിൽ, ബി.കെ. വിജേഷ്, ജില്ലാ പ്രസിഡന്റ് കെ. പ്രകാശൻ, കെ.കെ. പ്രസാദ്, പി.പി. സുരേഷ് ബാബു, ടി. രാജേഷ്, കെ.കെ. വിനോദ് കുമാർ, പി. സിതാര, എം.വി. സുനിത, എം.പി. ആശാലത, പി. വത്സലൻ, എം. ഷീജ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി. പ്രദീഷ് (പ്രസി.), ബി.കെ. വിജേഷ്, കെ. ശ്രീജ, പി.സി. സജേഷ് (വൈസ് പ്രസി.), കെ.കെ. പ്രസാദ് (സെക്ര.), പി. ബിന്ദു, സി. വിനോദ്, സി. അനീഷ് (ജോ. സെക്ര.), പി. സിതാര (ഖജാ.).

Content Highlights: KSTA Taliparamba South sub-district conference urges the Kerala government to abandon moves to close public schools.