കെ.എസ്.ടി.എ. കൂത്തുപറമ്പ് ഉപജില്ലാ സമ്മേളനം

കെ.എസ്.ടി.എ. കൂത്തുപറമ്പ് ഉപജില്ലാ സമ്മേളനം സി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കെ.എസ്.ടി.എ. കൂത്തുപറമ്പ് ഉപജില്ലാ സമ്മേളനം സി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്തുപറമ്പ്: കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകൾ അടച്ചു പുട്ടുന്നത് ഒഴിവാക്കണമെന്ന് കെ.എസ്.ടി.എ. കൂത്തുപറമ്പ് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.ഇ.എം.യു.പി. സ്‌കൂളിൽ കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സബ്ജില്ലാ പ്രസിഡന്റ് എൻ.വി. ഉഷ അധ്യക്ഷയായി. കെ.കെ. സഫീർ, ടി. ഷൈജ, പി.വി. സുരേന്ദ്രൻ, എൻ, സതീന്ദ്രൻ, ടി.കെ. ശ്രീജിത്ത്, കെ.എ. അബ്ദുൽ ഖാദർ, കെ.കെ. സിജു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: വി.കെ. രമ്യ (പ്രസി.), പി.വി. റിജേഷ്, ടി. ഷൈജു, പി. ലിജി (വൈസ്.പ്രസി.), എൻ. സതീന്ദ്രൻ (സെക്ര.), ഷിബു പൊന്നത്ത്, വി.പി. അഖിൽ, കെ.കെ. സഫീർ (ജോ.സെക്ര.), ടി.കെ. ശ്രീജിത്ത് (ഖജാ.).

Content Highlights: KSTA Kuthuparamba sub-district conference urges the government to reinstate surrender benefits, implement pay revision, and avoid shutting down schools.