പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം

കെ.എസ്.ടി.എ. കണ്ണൂർ സൗത്ത് ഉപജില്ലാ സമ്മേളനം 
പെരളശ്ശേരിയിൽ
കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.സി.സുനിൽ ഉദ്ഘാടനം ചെയ്യുന്നു
കെ.എസ്.ടി.എ. കണ്ണൂർ സൗത്ത് ഉപജില്ലാ സമ്മേളനം പെരളശ്ശേരിയിൽ കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.സി.സുനിൽ ഉദ്ഘാടനം ചെയ്യുന്നു

പെരളശ്ശേരി: പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൈസ് ചാൻസലൻമാരെ ഉപയോഗിച്ചുകൊണ്ടുള്ള വർഗീയവത്ക്കരണം അവസാനിപ്പിക്കണമെന്നും കെ.എസ്.ടി.എ. കണ്ണൂർ സൗത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കെ.എസ്.ടി.എ. ജില്ലാസെക്രട്ടറി കെ.സി. സുനിൽ ഉദ്ഘാടനം ചെയ്തു. പി. വനജ അധ്യക്ഷത വഹിച്ചു.

കെ.എസ്.ടി.എ. ജില്ലാ വൈസ് പ്രസിഡന്റ് വി. സ്വാതി, പി.കെ. ബിന്ദു, കെ. ഉണ്ണികൃഷ്ണൻ, ടി.വി. ഹരികൃഷ്ണാനന്ദൻ, കെ. ഗിരീഷ്,

റിജിന ബാലക്കണ്ടി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി. വനജ(പ്രസി.), ഇ.എം. ശ്രീകേഷ്, കെ.കെ. റീജേഷ്, എം.സി. സൗഭാഗ്യ(വൈസ്.പ്രസി.), സി. ബിഗേഷ്(സെക്ര.), സി. പ്രവീൺ, ടി.കെ. സജീവൻ,

കെ.കെ. അശ്മൽരാജ് (ജോ.സെക്ര.), കെ.സന്തോഷ് കുമാർ (ഖജാ.).

Content Highlights: KSTA Kannur South subdistrict conference urges authorities to halt moves to close public schools and end communalization in higher education.