ഖിദ്മ ഇൻസ്പെയർ അഞ്ചാം ബാച്ചിന് തുടക്കം

കണ്ണൂർ: ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ഖിദ്മ ചാരിറ്റബൾ ട്രസ്റ്റ് നടപ്പാക്കുന്ന ഖിദ്മ ഇൻസ്പെയർ അഞ്ചാം ബാച്ച് തുടങ്ങി. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അഞ്ച് വർഷം നീളുന്ന പരിശീലന പദ്ധതി സംസ്ഥാന കരിയർ ഗൈഡൻസ് സെൽ കോഡിനേറ്റർ ഡോ. സി.എം. അസീം ഉദ്ഘാടനം ചെയ്തു.
ഖിദ്മ ജനറൽ സെക്രട്ടറി ബി.കെ. ഫസൽ അധ്യക്ഷത വഹിച്ചു. ഇൻസ്പെയർ കൺവീനർ കെ.എം. സാബിറ, അൻവർ, ബി.പി. ആശിഖ്, നൗഷാദ് പൂതപ്പാറ, ഹാരിസ് കാടങ്കണ്ടി തുടങ്ങിയവർ സംസാരിച്ചു. നിഷാദ് ചാലാട് കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
Content Highlights: The fifth batch of Khidma Inspire, a personality development program for students by Khidma Charitable Trust, was inaugurated in Kannur.