കെ.ജി.ഒ.എ. പ്രതിഷേധിച്ചു

കണ്ണൂർ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ (കെ.എ.എസ്.) തകർക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്നാരോപിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒഎ.) പ്രതിഷേധിച്ചു. കെ.എ.എസിനെ അനാകർഷകമാക്കുന്ന വ്യവസ്ഥകളാണ് കരട് നിർദേശത്തിലുള്ളതെന്ന് അസോസിയേഷൻ ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.ഒ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എം. സുർജിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഷാജി സംസാരിച്ചു
Content Highlights: The Kerala Gazetted Officers Association staged a protest in Kannur alleging government moves to weaken the Kerala Administrative Service.