എക്സ് സർവീസസ് ലീഗ് വാർഷികം

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്   വാർഷികവും കുടുംബസംഗവും കമോഡർ  കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വാർഷികവും കുടുംബസംഗവും കമോഡർ കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചക്കരക്കല്ല്: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചക്കരക്കല്ല് യൂണിറ്റിന്റെ വാർഷികവും കുടുംബസംഗവും കെ.എസ്.ഇ.എസ്.എൽ. യൂണിറ്റ് മുഖ്യ രക്ഷാധികാരി കമഡോർ കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് എം. സേതു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 80 വയസ്സ് തികഞ്ഞ യൂണിറ്റ് മെമ്പർമാരായ ഹവിൽദാർ പി.കെ. ലക്ഷ്മണൻ, സുബേദാർ മേജർ പി. ജയചന്ദ്രൻ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ യൂണിറ്റ് അംഗങ്ങളുടെ മക്കളെയും പേരമക്കളെയും അനുമോദിച്ചു.

ചക്കരക്കല്ല് യൂണിറ്റ് സെക്രട്ടറി കെ. കരുണാകരൻ, വൈസ് പ്രസിഡന്റ്‌ വി.കെ. മനോഹരൻ, വിനോദ് കുമാർ, ഇ. ജയൻ, ജയരാജൻ, ഹണി മധു, തങ്കമണി ,സുമിത്ര എന്നിവർ സംസാരിച്ചു.

Content Highlights: The Kerala State Ex-Services League Chakkarakkal unit held its annual general meeting and family gathering, honouring senior members and student achievers.