കുറ്റിയടിക്കൽ കർമം

കരിവെള്ളൂർ: പെരളത്ത് നെല്ലിയോട്ട് ഭഗവതി, വെരീക്കര ഭഗവതി ക്ഷേത്രത്തിലെ വെരീക്കര ഭഗവതിയുടെ ശ്രീകോവിലിന്റെയും ചുറ്റമ്പലത്തിന്റെയും നവീകരണ കുറ്റിയടിക്കൽ കർമവും ധനശേഖരണ ഉദ്ഘാടനവും ക്ഷേത്രത്തിൽ നടന്നു. ചുറ്റമ്പലത്തിന്റെ കുറ്റിയടിക്കൽ കർമം ചെറുതാഴം ശങ്കരൻ മേലാശാരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ധനശേഖരണ പരിപാടിയുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ ചെയർമാൻ കെ.വി. സുരേന്ദ്രൻ, കെ.ടി. പാർവതി അക്കമ്മയിൽനിന്ന് ആദ്യ തുക ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ചെയർമാൻ കെ.ടി. സത്യനാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.കെ. സുധാമണി, കെ.കെ. ഉണ്ണികൃഷ്ണൻ, വി.പി. അശോകൻ എന്നിവർ സംസാരിച്ചു.
Content Highlights: The foundation pole ritual and fundraising inauguration for the renovation of Verikkara Bhagavathi Temple were held in Karivellur Peralam.