യാത്രയയപ്പ് നൽകി

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ദീർഘകാലം സേവനംചെയ്ത് സർവീസിൽനിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് എൻ.ജി.ഒ. അസോസിയേഷൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം പി.ഐ. ശ്രീധരൻ ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് യു.കെ. മനോഹരൻ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി ടി.വി. ഷാജി, വിരമിക്കുന്ന വി.വി. വേലായുധൻ, വി. മോഹനൻ, ഹരീഷ് ബാബു എന്നിവരും എൻ.എം. ജയശ്രീ, കെ. ശാലിനി, ഒ.വി. സീന, കെ.വി. ദിലീപ് കുമാർ, പി.എം. അനൂപ്, ശ്രീഹരി, കെ. ഉഷാകുമാരി എന്നിവരും സംസാരിച്ചു.
Content Highlights: The NGO Association Kannur Govt Medical College branch organised a farewell meeting for retiring staff members in Pariyaram.