കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കൈയേറ്റം ഒഴിപ്പിക്കണം- അഡ്വ. രാജീവൻ കപ്പച്ചേരി

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അനുമതിയില്ലാതെ കൈയേറി വിപുലീകരിച്ച സ്ഥലവും ഒഴിപ്പിക്കണം, രോഗികളുടെ 10 വർഷം വരെയുള്ള കേസ് ഷീറ്റുകളും മരുന്നുകളും സൂക്ഷിക്കാനും സൗകര്യങ്ങൾ വേണം, ജെറിയാട്രിക്ക് വാർഡിന്റെ അപര്യാപ്തത ടി.ബി. ഒ.പി, ലാബ്, ജനറൽ ഒ.പി. എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കെ 4310 ചതുരശ്ര അടിയിലുള്ള കെട്ടിടം അനധികൃതമായി നൽകിയ നടപടി അംഗികരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Advocate Rajeevan Kappacheri demands the eviction of illegal encroachments at Kannur Government Medical College as per High Court orders.