കണ്ണൂർ പുഷ്പോത്സവം ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ പുഷ്പോത്സവത്തിന്റെ ലോഗോ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി സംഘാടകസമിതി ജനറൽ കൺവീനർ പി.വി. രത്നാകരന് നൽകി പ്രകാശനം ചെയ്യുന്നു
കണ്ണൂർ പുഷ്പോത്സവത്തിന്റെ ലോഗോ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി സംഘാടകസമിതി ജനറൽ കൺവീനർ പി.വി. രത്നാകരന് നൽകി പ്രകാശനം ചെയ്യുന്നു

കണ്ണൂർ: ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി നടത്തുന്ന കണ്ണൂർ പുഷ്പോത്സവത്തിന്റെ ലോഗോ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി സംഘാടകസമിതി ജനറൽ കൺവീനർ പി.വി. രത്നാകരന് നൽകി പ്രകാശനം ചെയ്തു.

സൊസൈറ്റി ഖജാൻജി സി.എച്ച്. പ്രദീപ് കുമാർ അധ്യക്ഷനായി. എം.കെ. മൃദുൽ, ടി.ഒ. വിനോദ് കുമാർ, പി.പി.കെ. പ്രകാശൻ, പ്രമോദ് കരുവാത്ത് എന്നിവർ പങ്കെടുത്തു.

ജനുവരി 15 മുതൽ 27 വരെ കണ്ണൂർ പോലീസ് മൈതാനത്താണ് പുഷ്പോത്സവം.

Content Highlights: The logo for the Kannur flower show was unveiled by City Police Commissioner B. V. Vijaya Bharath Reddy ahead of the festival at Police Grounds.