കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാ ബോധവത്കരണ വാരാചരണം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെയും എയർപോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ

സുരക്ഷാ ബോധവത്ക്കരണ വാരാചരണം സംഘടിപ്പിച്ചു.

കിയാൽ എം.ഡി. സി. ദിനേശ് കുമാർ ഉദ്ഘാടനംചെയ്തു.

എയർ ട്രാഫിക് മാനേജ്മെന്റ്, കമ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർവെയലൻസ് വിഭാഗങ്ങളുടെ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്,

ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, സുരക്ഷാ പരിശോധന, ഉപന്യാസരചനാ മത്സരം, ഫയർ ആൻഡ് സേഫ്റ്റി ഡെമോൺസ്‌ട്രേഷൻ, ക്വിസ്,

പക്ഷി-വന്യജീവി അപകടങ്ങൾ, ഡ്രോൺ പ്രവർത്തനങ്ങൾ, ലേസർ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ

ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

എ.എ.ഐ. ഓഫീസർ ഇൻ ചാർജ് സാബു പി. നീലാണ്ടൻ, കിയാൽ സി.ഒ.ഒ. വി.കെ. അശ്വനി കുമാർ, എ.ടി.എം. ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീലേഷ് ശ്രീധരൻ, സി.ഐ.എസ്.എഫ്. സീനിയർ കമാൻഡന്റ് നിതിൻ ത്യാഗി, ഇൻഡിഗോ സ്റ്റേഷൻ മാനേജർ കീർത്തിഗ പാണ്ടി ദുരൈ, എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ ഇൻചാർജ് കെ. മുനീബ്, എയർ ഇന്ത്യ എ.എസ്.എൽ സ്റ്റേഷൻ ഇൻ ചാർജ് വി.വി. രഞ്ജിത്ത്, എ.എ.ഐ. സേഫ്റ്റി മാനേജർ സയ്യിദ് അലി, കിയാൽ സേഫ്റ്റി മാനേജർ ടെഫി തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Safety Awareness Week was observed at Kannur International Airport jointly with the Airports Authority of India, featuring workshops, competitions, and demonstrations.