ജമാഅത്തെ ഇസ്‌ലാമി ഇരിക്കൂർ ഏരിയ സമ്മേളനം ഇന്ന്

ഇരിക്കൂർ: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഇരിക്കൂർ ഏരിയ സമ്മേളനം ഞായറാഴ്ച ഇരിക്കൂർ എ.എം.ഐ. കാമ്പസിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജമായത്ത് ഇസ്‌ലാമി മുൻ ശൂറ അംഗം ഷഹീർ മൗലവി ഉദ്ഘാടനം ചെയ്യും. ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം എന്ന സന്ദേശമാണ് സമ്മേളനം ഉയർത്തി കാട്ടുന്നത്. വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി റുഖ്‌സാന മൂസ സമാപന സന്ദേശം നൽകും. എൻ.എം.ബഷീർ, കൺവീനർ കെ.പി. ഇബ്രാഹിം, കെ.വി. റാഫി, എം. നസീർ, പി.ഷിം, എൻ. മുബഷീർ, യു.കെ. മായൻ, എൻ. ഖാലിദ് എന്നിവർ പങ്കെടുത്തു.

Content Highlights: Jamaat-e-Islami Hind is organizing its Irikkur area conference on Sunday at the AMI Campus, leaders announced in a press meet.