നിയമ ശിൽപ്പശാല നടത്തി

ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ വിവിധ വിഷയങ്ങളെ അധികരിച്ച്  നടക്കുന്ന  ശിൽപ്പശാല കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു
ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന ശിൽപ്പശാല കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: കേരള സർവീസ് നിയമങ്ങൾ, സ്റ്റോർ പർച്ചേസ് മാനുവൽ, സ്പാർക്ക്, ബി.ഐ.എം.എസ്., മെഡിസെപ്, പി.എഫ്. മുതലായവയെക്കുറിച്ചുള്ള ശിൽപ്പശാല ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു. ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും കേരളസർക്കാർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമായ പി. സലിം മുഖ്യഭാഷണം നടത്തി. ഭൗതികശാസ്ത്ര വിഭാഗം അസോ. പ്രൊഫ. സി.വി. സന്ധ്യ, ഓഫീസ് സൂപ്രണ്ട് എം.ജെ. മിനിജോൺ, ഐ.ക്യൂ. എ.സി. കോർഡിനേറ്റർ ഡോ. കെ. അനീഷ് കുമാർ, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. സി. ഗീത എന്നിവർ സംസാരിച്ചു.

Content Highlights: A workshop on Kerala service rules, SPARK, and Medisep was held at Mahatma Gandhi College in Iritty, inaugurated by Chandran Thillankeri.