സംസ്ഥാന ഭിന്നശേഷി അവാർഡ് പിലാത്തറ ഇൻസ്പയർ ശൈലം വില്ലേജിന്

25pila6 പിലാത്തറ
ഇൻസ്പയർ ശൈലം  വില്ലേജിലെ തൊഴിൽ പരിശീലിക്കുന്നവർ
25pila6 പിലാത്തറ ഇൻസ്പയർ ശൈലം വില്ലേജിലെ തൊഴിൽ പരിശീലിക്കുന്നവർ

പിലാത്തറ: 2026-ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം കണ്ണൂർ പിലാത്തറയിലെ ഇൻസ്പയർ ശൈലം വില്ലേജിന് ലഭിച്ചു.ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുകയും അവരെ തൊഴിൽമേഖലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ഇൻസ്പയറിന് വീണ്ടും സംസ്ഥാനതല അംഗീകാരം. 25,000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്ന പുരസ്കാരം ഡിസംബർ മൂന്നിന് ഭിന്നശേഷി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിൻ്റെ ബെസ്റ്റ് എംപ്ലോയി സ്റ്റേറ്റ് അവാർഡ്, ബെസ്റ്റ് സ്പോർട്സ് വുമൺ അവാർഡ്, ബെസ്റ്റ് ഇന്നവേറ്റീവ് അവാർഡ് എന്നിവയ്ക്ക് ഒപ്പം ബെസ്റ്റ് എംപ്ലോയർ അവാർഡ് ആണ് ഇപ്പോൾ കരസ്ഥമാക്കിയത്. സ്വാഭിമാൻ ഇരുമുടിക്കെട്ടിലൂടെ ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്ന പ്രവർത്തനമാണ് ഈ മണ്ഡലകാലത്ത് നടന്നുവരുന്നത്. ചെറുതാഴം പുത്തൂരിൽ ശീരവള്ളി ഇല്ലം തറവാട് കേജീകരിച്ചാണ് ഇൻസ്പയർ പ്രവർത്തിക്കുന്നത്. ഉണ്ണി ശീരവള്ളി പുത്തൂർ ആണ് കോ - ഓർഡിനേറ്റർ.

Content Highlights: Pilathara Inspire Shailam Village has won the Kerala State Differently Abled Award for providing employment opportunities and empowerment.