ഗാന്ധിദർശൻ സമിതി കൺവെൻഷൻ

പയ്യന്നൂർ: ഗാന്ധി ദർശൻ സമിതി പയ്യന്നൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. പ്രവർത്തനം വിപുലപ്പെടുത്താനും മെമ്പർഷിപ്പ് കാംപെയ്ൻ വിജയിപ്പിക്കാനും തീരുമാനിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി. ലളിത ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണം ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് പി.വി. ജയസൂര്യൻ, പി. പദ്മനാഭന് നൽകി നിർവഹിച്ചു. കെ.പി. ശൈലേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.കെ. ഫൽഗുനൻ, എൻ. ഗംഗാധരൻ, കെ.ടി. ഹരീഷ്, പി.പി. ഷമീം, എ.കെ. പ്രകാശൻ, വി.വി. ഉണ്ണികൃഷ്ണൻ, സി. പൂമണി, ഷഫീഖ് മാങ്കടവ്, സി.കെ. വിനോദ് കുമാർ, സി.വി. രാജഗോപാലൻ, ലതാ നാരായണൻ എന്നിവർ സംസാരിച്ചു.
Content Highlights: Gandhi Darshan Samiti held its Payyannur constituency convention, inaugurated by DCC General Secretary P. Lalitha.