മൺപാത്ര നിർമാണ സഭ സമ്മേളനം

മയ്യിൽ: മയ്യിൽ പഞ്ചായത്തിലെ ആവശ്യമായ എല്ലാ കുടുംബങ്ങൾക്കും ഗെയിൽ പാചക വാതക കണക്ഷൻ ലഭ്യമാക്കണമെന്ന് മൺപാത്ര നിർമാണസഭ വേളം ശാഖ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം പി.പി.വി. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ശാഖ പ്രസിഡന്റ് വി.വി. മനോജ് അധ്യക്ഷതവഹിച്ചു. യു.പി. കുഞ്ഞിരാമൻ, സൗമ്യ രഞ്ജിത്, കെ. കുഞ്ഞിരാമൻ, കെ.പി. രുക്മിണി, യു. പ്രഭാകരൻ, യു.പി. മനോഹരൻ, കെ. രജീഷ്, കെ.കെ. ഉണ്ണികൃഷ്ണൻ, കെ. രമേശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയികളായവരെ
അനുമോദിച്ചു.
Content Highlights: Potters association conference in Mayyil demands GAIL cooking gas connections for all eligible families in the panchayat.