ഇന്നത്തെ പരിപാടി

തലമുണ്ട നവോദയ വായനശാല ഹാൾ: ചക്കരക്കല്ല് ടൗൺ ലയൺസ് ക്ലബ്, തലമുണ്ട നവോദയ വായനശാല, അഹല്യ കണ്ണാസ്പത്രി കണ്ണൂർ എന്നിവ ചേർന്ന് നടത്തുന്ന നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും രാവിലെ 10.00.
കണ്ണൂർ ഗുരുഭവൻ: വാണിയസമുദായ സമിതി കണ്ണൂർ ഏരിയ കൺവെൻഷനും വാണിശ്രീ പുരസ്കാരവും. 10.00
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ തോട്ടട: സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം. സമാപന സമ്മേളനം. ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് 3.30
തളാപ്പ് സുന്ദരേശ്വര ക്ഷേത്രം: അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കുള്ള ഇടത്താവളവും അന്നദാനവും
വാരം കൂറുംബ ക്ഷേത്രം: നടയരിപൂജ. 7.30
സന്മാർഗദർശന സഹോദര ആശ്രമം: ഭജനോത്സവം. പൂജകൾ. 8.00, ഉദ്ഘാടനം 4.00, ഭജന 6.30.
പൂവ്വത്തൂർ മഹാവിഷ്ണു ക്ഷേത്രം: മകരപ്പൊങ്കാല-കൊടിയോറ്റ ഉത്സവത്തിന്റെ ഭാഗമായി ഭക്തജനസംഗമം. 5.00
കണ്ണൂർ ഐ.എം.എ. ഹാൾ: ഗീത സ്വാധ്യായസമിതി സംഘടിപ്പിക്കുന്ന ഭഗവദ് ഗീതാ സെമിനാർ 9.30
അഴീക്കോട് വൻകുളത്തുവയൽ: ഗൾഫ് റിട്ടേണീസ് വെൽഫേർ സഹകരണ സംഘം വാർഷിക പൊതുയോഗം. 10.00
അഴീക്കോട് വൻകുളത്തുവയൽ വ്യാപാരമന്ദിരം: അഴീക്കോട് അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹ. സൊസൈറ്റി വാർഷിക പൊതുയോഗം 10.00.
അഴീക്കോട് പണ്ടാരത്തുംകണ്ടി പുതിയഭഗവതി ക്ഷേത്രം: വൃശ്ചിക നടേരി രാവിലെ 7.30
അഴീക്കോട് പാലോട്ട് കാവ്: ഭാഗവത സപ്താഹം: ആചാര്യവരണം വൈകു. 5.00-ന്
Content Highlights: A free eye screening and cataract detection camp will be held at Thalamunda Navodaya Vayanashala in Kannur from 10 am.