നേത്രപരിശോധനാ ക്യാമ്പ്

തലമുണ്ട വായനശാലയിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തലമുണ്ട വായനശാലയിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചക്കരക്കല്ല്: ചക്കരക്കല്ല് ടൗൺ ലയൺസ് ക്ലബും തലമുണ്ട നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയവും ചേർന്ന് സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടത്തി. ക്യാമ്പ് മുണ്ടേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് യു. മമ്മൂട്ടി അധ്യക്ഷതവഹിച്ചു. ഡോ. റിസ്വാന, ലയൺസ് സോൺ ചെയർപേഴ്സൺ എ.കെ. സുരേന്ദ്രൻ, വായനശാല പ്രസിഡന്റ് കെ. ജനാർദനൻ, വായനശാല സെക്രട്ടറി പി. കരുണാകരൻ, ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് എം.വി. അനീഷ്, പി.കെ. ഗംഗാധരൻ, ലയൺസ് ക്ലബ് സെക്രട്ടറി എം.കെ. ശ്രീജിത്ത്, ലയൺസ് ക്ലബ് ഖജാൻജി വി.പി. ശശീന്ദ്രൻ, അശ്വിൻ എന്നിവർ സംസാരിച്ചു.

Content Highlights: A free eye checkup and cataract detection camp was organised at Chakkarakkal by the Lions Club, Ahalia Foundation Eye Hospital, and Navodaya Library.