ഫിറ്റ് ഇന്ത്യ- സൺഡേ ഓൺ സൈക്കിൾസ് നൂറാമത് പതിപ്പ് ഇന്ന് കണ്ണൂരിൽ

കണ്ണൂർ: 'ഫിറ്റ് ഇന്ത്യ- സൺഡേ ഓൺ സൈക്കിൾസി'ന്റെ നൂറാമത് പതിപ്പ് ഞായറാഴ്ച നടക്കും. രാവിലെ ഏഴിന് ചാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് പരിപാടി തുടങ്ങും.
ദൈനംദിന ജീവിതത്തിൽ ശാരീരിക വ്യായാമത്തിന്റെയും കായിക പ്രവർത്തനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് കണ്ണൂർ, ഓസ്കെയർ തിണ്ണട എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ https://fitindia.gov.in/100-soc എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.
Content Highlights: The 100th edition of Fit India Sunday on Cycles will be held at Chala Government Higher Secondary School in Kannur.