പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്

ഇരിക്കൂർ: അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനും അപകടങ്ങളിൽപ്പെടുന്നവർക്കും രോഗികൾക്കും പ്രഥമ ശുശ്രൂഷയുടെ ബാലപാഠങ്ങൾ നൽകുന്നതിനുമുള്ള അറിവ് വിദ്യാർഥികളിൽ വളർത്തുന്നതിനായി ജി.എച്ച്.എസ്. എസ്. ഇരിക്കൂറിൽ എസ്.പി.സി. യൂണിറ്റ് പ്രഥമശുശ്രൂഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക ഇ.കെ.സാജിദ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി. സുനേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ റൂറൽ ജില്ല എസ്.പി.സി.യുടെ നേതൃത്വത്തിൽ
ബേബി മെമ്മോറിയൽ ആസ്പത്രിയിൽ സംഘടിപ്പിച്ച കുട്ടി ഡോക്ടർ പ്രോഗ്രാമിൽ പരിശീലനം നേടിയ സീനിയർ കേഡറ്റുകളായ നിദ ഫാത്തിമ, കെ.പി. ആദിലക്ഷ്മി എന്നീ കുട്ടി ഡോക്ടർമാരാണ് ക്ലാസ് നയിച്ചത്. സീനിയർ അധ്യാപിക വി.കെ. സീമ, ടി. വത്സലൻ, ആർ.കെ. ഹരീന്ദ്രനാഥ്, ലിസ്ന മാത്യു, ജി.എസ്. നിസ, കെ. സൗദ എന്നിവർ സംസാരിച്ചു.
Content Highlights: A first aid awareness class was organised by the Student Police Cadet unit at GHSS Irikkur to train students in emergency medical care.