എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പ്

കൂടാളി: പൊതുജന വായനശാല-ഗ്രന്ഥാലയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി സഹകരിച്ച് കൂടാളി വായനശാലാ ഹാളിൽ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് ഇ. സജീവൻ ഉദ്ഘാടനംചെയ്തു.
എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്കാണ് രജിസ്ട്രേഷൻ. വായനശാല പ്രസിഡന്റ് പി.കെ. വേണുഗോപാലൻ അധ്യക്ഷനായി. എംപ്ലോയ്മെന്റ് ഓഫീസർ രമേശ് കുനിയിൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ടി. റീനാ ഭാസ്കർ, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: An employment registration camp was organized at Koodali library hall jointly with the District Employment Exchange.