ഭിന്നശേഷി കായികമേള

കൂടാളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഭിന്നശേഷി കായികമേള കെ.എം പി കമാന്റന്റ് ഉദ്ഘാടനം ചെയ്യുന്നും
കൂടാളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഭിന്നശേഷി കായികമേള കെ.എം പി കമാന്റന്റ് ഉദ്ഘാടനം ചെയ്യുന്നും

കൂടാളി : തണൽ കാഞ്ഞിരോടിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കായികമേള (അത്‌ലറ്റിക്ക-2026) സംഘടിപ്പിച്ചു.

കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കെ.എ.പി. മാങ്ങാട്ടുപറമ്പ്‌ അസി. കമൻഡാന്റ് സാലു കെ. തോമസ് ഉദ്‌ഘാടനം ചെയ്തു.

തണൽ സ്‌കൂൾ പി.ടി.എ. പ്രസിഡനന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. തണൽ സ്‌കൂൾ ഇൻചാർജ് അരുണ,

കൂടാളി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ്‌ കമ്മിറ്റി ചെയർമാൻ പി. ദിപിൻ, തണൽ പ്രസിഡന്റ് എ.പി. ആലപ്പി,

കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകൻ റഫീഖലി, വാർഡ് മെമ്പർമാരായ കെ.പി. റഹ്‌മത്ത്,

കെ.സി. പ്രതാപചന്ദ്രൻ, തണൽ വനിതാവേദി സെക്രട്ടറി സറീന തടങ്ങിയവർ സംസാരിച്ചു

Content Highlights: Thanal Kanjirode organised Athletica 2026, a sports meet for differently abled children, at Koodali Higher Secondary School ground.