ഭരണഘടനാ ദിനാഘോഷം നടത്തി

മട്ടന്നൂർ: എടയന്നൂർ ജി.വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാദിനം ആചരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വനജാക്ഷി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ചേതന ജയദേവ് അധ്യക്ഷനായി. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ സി.എ.ശശികല, കെ.സജിന, എ.കെ. രഹുല, സ്റ്റാഫ് സെക്രട്ടറി വി. വിജി, അമർനാഥ് എന്നിവർ സംസാരിച്ചു.

പട്ടാന്നൂർ കെ.പി.സി. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനാഘോഷം നടത്തി. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയംഗം ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. രാകേഷ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ബിന്ദു വെങ്ങാട്ടേരി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. രാജീവ്, ശ്രീകാന്ത് കോടേരി, ദിലീപ് കുയിലൂർ, അഭ്യുദ് ആർ. കൃഷ്ണ എന്നിവർ സംസാരിച്ചു.

Content Highlights: Constitution Day was observed by NSS units at Edayannur GVHSS and Pattannoor KPC Higher Secondary School in Mattannur.