തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു

പാട്യം പുതിയ തെരുവിൽ പുഴക്കൽ മഞ്ചക്കൽ മഹേഷ് കുമാറിൻ്റെ വീടിന് മുകളിൽ തെങ്ങ് വീണ നിലയിൽ
പാട്യം പുതിയ തെരുവിൽ പുഴക്കൽ മഞ്ചക്കൽ മഹേഷ് കുമാറിൻ്റെ വീടിന് മുകളിൽ തെങ്ങ് വീണ നിലയിൽ

പാട്യം: കനത്ത മഴയിലും കാറ്റിലും തെങ്ങ് വീണ് വീടിന് നാശം. പുതിയതെരു ചിറക്കകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം പുഴക്കൽ മഞ്ചക്കൽ കെ.കെ. മഹേഷ് കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് തെങ്ങ് വീണ് തകർന്നത്. കഴുക്കോലുകളും പട്ടികകളും ഓടുകളും തകർന്നു. വെള്ളിയാഴ്ച സന്ധ്യയോടെയാണ് സംഭവം. 40,000 രൂപയുടെ നഷ്ടം കാണക്കുന്നു.

Content Highlights: A house roof was damaged after a coconut tree fell on it during heavy rain and wind near Chirakkalkavu, causing extensive loss.