എന്തൊരു റോഡാണിത് ചേലേരി - ഇടക്കൈ തോട് റോഡ് തകർന്നു

തകർന്ന ചേലേരി ഇടക്കൈ തോട് റോഡ്
തകർന്ന ചേലേരി ഇടക്കൈ തോട് റോഡ്

കൊളച്ചേരി: പഞ്ചായത്തിലെ വളവിൽ ചേലേരി കനാൽ പാലത്തിന്റെ കീഴേ ഇടക്കൈത്തോട് റോഡ് തകർന്നു. കാൽനട യാത്ര ഉൾപ്പെടെ ദുഷ്‌കരമായിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം. റോഡ് നന്നാക്കുന്നതിനായി പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് നിവേദനം കൊടുത്തിരുന്നു. എം.എൽ.എ. ഫണ്ടിൽ അറ്റകുറ്റ പ്രവൃത്തി നടത്തുമെന്നറിയിച്ചെങ്കിലും ഒന്നു നടന്നില്ലെന്നാണ് ആരോപണം. നിലവിൽ വാഹനങ്ങൾക്ക് റോഡിലൂടെ പോകാൻ പറ്റാത്ത സ്ഥിതിയിലാണ്. ഓട്ടോയും മറ്റു ടാക്സികളും ഓടാനും തയ്യാറാവുന്നില്ല. നിരവധി പേർ ഇരുചക്ര വാഹനങ്ങളിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിട്ടുണ്ട്, പാൽ, പത്ര വിതരണം നിലക്കുന്ന സ്ഥിതിയാണ്. വളവിൽ ചേലേരി വയൽ റോഡും തകർന്നു. ജൽ ജീവൻ മിഷന്റെ പ്രവൃത്തി മൂലം റോഡ് പൊട്ടിപ്പൊളിച്ചത് ‍ടാറിടാത്തതാണ് ദുരവസ്ഥക്ക് പ്രധാന കാരണമായി ചുണ്ടിക്കാണിക്കുന്നത്

അടിയന്തിര നടപടി സ്വീകരിക്കണം

“ചേലേരി - ഇടകൈതോട് റോഡ് തകർന്നതിനെ കുറിച്ച് എം.എൽ.എ. ഉൾപ്പെടെ ഉള്ളവർക്ക് നിവേദനം നൽകിയിരുന്നു. അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം.”

കെ.പി. ചന്ദ്ര ബാനു

മുൻ പഞ്ചായത്തംഗം, കൊളച്ചേരി.

Content Highlights: Residents protest over the dilapidated condition of the Cheleri-Idakkaithode road in Kolachery panchayat after long-standing inaction by authorities.