നീതി തേടി നഗ്‌നരായി തെരുവിലിറങ്ങി, ചങ്ങല തീര്‍ത്ത് വീണ്ടും; മീരപൈബിസ് എന്ന മണിപ്പുരി സ്ത്രീസമരം

മണിപ്പുരിൽ വാഹനം തടഞ്ഞ് പരിശോധിക്കുന്ന സ്ത്രീകൾ | ഫോട്ടോ:പി.ടി.ഐ
മണിപ്പുരിൽ വാഹനം തടഞ്ഞ് പരിശോധിക്കുന്ന സ്ത്രീകൾ | ഫോട്ടോ:പി.ടി.ഐ

ജന്മനാടിന് മുറിവേറ്റിരുന്ന കാലത്തൊക്കെ ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ചരിത്രം പറയാനുണ്ട് മണിപ്പുരിലെ സ്ത്രീകള്‍ക്ക്. അതിന് മതത്തിന്റെയോ ജാതിയുടേയോ അതിര്‍ വരമ്പുകളുണ്ടായിരുന്നില്ല. അടിമത്തൊഴിലിനെതിരെ, അനധികൃത ധാന്യക്കടത്തിനെതിരേ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ, ലഹരിക്കെതിരേ..... ഇങ്ങനെ സ്ത്രീകള്‍ കൊളുത്തിയ സമരജ്വാലകള്‍ക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ പോലും അടിയറവ് പറഞ്ഞിരുന്നുവെന്ന് മണിപ്പുരിന്റെ കഴിഞ്ഞ കാലം ഓര്‍മിപ്പിക്കുന്നു.

രണ്ട് മാസത്തോളമായി സമാനതകളില്ലാത്ത വംശീയ കലാപത്തിന് മണിപ്പുര്‍ സാക്ഷ്യം വഹിക്കുമ്പോഴും സമരരംഗത്ത് പ്രതിരോധത്തിനും സമാധാനത്തിനുമായി സ്ത്രീകള്‍ തന്നെ വീണ്ടും മുന്നിട്ട് നില്‍ക്കുകയാണ്. മീര പൈബിസ് (ടോര്‍ച്ചേന്തിയ വനിതകള്‍) തെരുവുകളില്‍ സംഘടിക്കുമ്പോള്‍ സമാധാന ശ്രമങ്ങളെ ഇനി അത്ര ലാഘവത്തോടെ കാണാനാവില്ല കേന്ദ്രത്തിന്. കാരണം മണിപ്പുരിന്റെ വനിതാ സമരചരിത്രം നല്‍കും അതിനുത്തരം.

Content Highlights: women protest in manipur

Continue reading