മെറ്റ് ഗാലയിൽ വിരിച്ച കാർപ്പറ്റിന് ചേർത്തലയുമായി എന്ത് ബന്ധം? 'നെയ്ത്ത്' പറയും ആ കഥ

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ വേദിയായ മെറ്റ് ഗാലയും കേരളത്തിലെ ചേര്‍ത്തലയും തമ്മില്‍ എന്താണ് ബന്ധം? മെറ്റ് ഗാലയില്‍ താരങ്ങള്‍ അണിരന്ന കാര്‍പ്പറ്റാണ് ആ ബന്ധം...! അതെ, മെറ്റ് ഗാല വേദിയില്‍ വിരിച്ച വെള്ളയില്‍ നീലയും ചുവപ്പും വരകളുള്ള ആ പരവതാനി നിര്‍മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിലാണ്, ആലപ്പുഴയിലാണ്. ചേര്‍ത്തല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെയ്ത്ത് എക്‌സ്ട്രാവീവ് ആണ് ഫാഷന്‍ ലോകത്തെ ആകര്‍ഷിച്ച ആ കാര്‍പ്പറ്റിന് പിന്നിലെ കരങ്ങള്‍. മെറ്റ് ഗാലയിലേക്ക് 'നമ്മുടെ' കാര്‍പ്പറ്റ് എത്തിയതിന് പിന്നില്‍ എന്താണ്? എക്‌സ്ട്രാവീവ് ഡയറക്ടര്‍ ശിവന്‍ സന്തോഷ് സംസാരിക്കുന്നു.
കേരളത്തിന്റെ സ്വന്തം നെയ്ത്ത് ബൈ എക്‌സ്ട്രാവീവ്‌സ്
Content Highlights: The 2023 Met Gala carpet was made by Neytt by Extraweave in Kerala