സെർബിയയുടെ ഹൃദയമാണത്...! ജോകോവിച്ചിനെ വേദനിപ്പിച്ച് കൊസോവോയിൽ ചരിത്രം ആവർത്തിക്കുന്നു

വടക്കന്‍ കൊസോവോയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ | Photo: AFP
വടക്കന്‍ കൊസോവോയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ | Photo: AFP

'കൊസോവോ സെര്‍ബിയയുടെ ഹൃദയമാണ്, അക്രമം അവസാനിപ്പിക്കുക.' ഫ്രഞ്ച് ഓപ്പന്റെ ആദ്യറൗണ്ടിലെ വിജയത്തിന് ശേഷം 22 തവണ ഗ്രാന്‍ഡ് സ്ലാം ജേതാവും സെര്‍ബിയന്‍ ടെന്നീസ് താരവുമായ നൊവാക് ജോകോവിച്ച് തന്റെ മാതൃഭാഷയായ സെര്‍ബിയയില്‍ പറഞ്ഞു. വടക്കന്‍ കൊസോവോയില്‍ സുരക്ഷാസേനയും സെര്‍ബിയന്‍ വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് ജോക്കോവിച്ചിന്റെ അഭ്യർഥന.

'പലരും ഇതിനോട് വിയോജിച്ചേക്കാമെന്ന് എനിക്കറിയാം. പക്ഷേ, ഇതാണ്  വാസ്തവം. ഞാന്‍ അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്', ജോക്കോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് വിശദീകരിച്ചു. വടക്കന്‍ കൊസോവോയിലുണ്ടായ സംഘര്‍ഷങ്ങളില്‍ മുപ്പതോളം നാറ്റോ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ കൊസോവോയ്ക്കും സെര്‍ബിയയ്ക്കും ഇടയില്‍ പിരിമുറുക്കം വീണ്ടും വര്‍ധിക്കുകയും മേഖലയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. സമീപകാല സംഭവവികാസങ്ങള്‍ക്ക് പിന്നാലെ സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വൂസിച്ച്‌ സൈന്യത്തിന് അതീവ ജാഗ്രത നിര്‍ദേശവും നല്‍കി.

Content Highlights: Kosovo-Serbia tension: History, latest flare-up and what’s next?

Continue reading