ജി 20 ഷെര്‍പ്പകള്‍ മടങ്ങി; പക്ഷെ ആരാണ് യഥാര്‍ഥ ഷെര്‍പ്പകള്‍?

ഇന്ത്യയുടെ നേതൃത്വത്തില്‍ 19 ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ കുമരകത്ത് ജി 20 ഷെര്‍പ്പ സമ്മേളനത്തിനെത്തി തിരികെ മടങ്ങിയിരിക്കുകയാണ്. ഗൗരവപൂര്‍വമായ ചര്‍ച്ചകളും കേരളത്തിന്റെ തനതുരുചിയാര്‍ന്ന ഭക്ഷണവും കലാരൂപങ്ങളുടെ പ്രദര്‍ശനവുമെല്ലാമായി ലോകരാജ്യങ്ങള്‍ക്ക് കേരളത്തെ അടുത്തറിയാനുള്ള അവസരത്തിന് കൂടിയാണ് സമ്മേളനം വഴിയൊരുക്കിയത്.
സംഘാടനത്തിലും കെട്ടിലും മട്ടിലുമെല്ലാം ആരേയും വിസ്മയിപ്പിക്കുന്ന ദിവസങ്ങളായിരുന്നു കടന്നുപോയത്. സമ്മേളനത്തില്‍ 19 ലോകരാജ്യങ്ങളില്‍ നിന്നായി 500 ഓളം പ്രതിനിനിധികളാണ് പങ്കെടുക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും ചെയ്തത്. ഇതോടെയാണ് 'ഷെര്‍പ്പ' യെന്ന വാക്ക് കൂടുതലായി കേട്ട് തുടങ്ങിയതും അന്വേഷിച്ചതും. കുമരകത്തെ സംബന്ധിച്ച് ഓരോ രാഷ്ട്രത്തലവന്റേയും പ്രതിനിധിയായി സംഘത്തെ നയിച്ചെത്തുന്നയാളാണ് ഷെര്‍പ്പ. ഹിമാലയന്‍ പര്‍വതാരോഹക സംഘങ്ങളെ നയിക്കുന്നതുപോലെ ജി.20 ഉച്ചകോടി പ്രതിനിധി സംഘങ്ങളെ നയിക്കുന്നതിനാലാണ് അവരെയും ഷെര്‍പ്പകളെന്ന് സംബോധന ചെയ്തുതുടങ്ങിയത്. എന്നാല്‍ ഇവരാണോ യഥാര്‍ഥ ഷെര്‍പ്പകള്‍? ഹിമാലയത്തിലെ ഷെര്‍പ്പമാരും ജി.20 ഷെര്‍പ്പമാരും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Content Highlights: G 20 Sherpa and Himalayan Sherpa