നൈൽ നദിയിൽ എതോപ്യ അണക്കെട്ട് പണിയുമ്പോൾ ഈജിപ്തിന്റെ ഉള്ളം വിറക്കുന്നതെന്തിന്?

'നൈൽ എന്നാൽ ഈജിപ്താണ്, ഈജിപ്ത് എന്നാൽ നൈലും'
ഈജിപ്തിനേക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സ്വാഭാവികമായും നൈൽ കടന്നുവരുന്നു. അത്രത്തോളം ഇഴപിരിയാത്ത ബന്ധമാണ് നൈലും ഈജിപ്തും തമ്മിൽ. ഈജിപ്തിൽ മാത്രമല്ല, ആഫ്രിക്കൻ വൻകരയിലെ 11 രാജ്യങ്ങളിലായി 28 കോടി ജനങ്ങളാണ് നൈലിന്റെ തീരത്ത് താമസിക്കുന്നത്. നൈൽ അവർക്ക് വെറുമൊരു നദിയല്ല, ജീവിതം തന്നെയാണ്. പുരാതന ഈജിപ്തുകാർ 'ദൈവത്തിന്റെ സമ്മാനം' എന്നാണ് നൈലിനെ വിളിച്ചത്. ഈജിപ്തിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അടിത്തറ തന്നെ നൈലാണ്.
Content Highlights: Egypt-Ethiopia dispute over the GERD dam in Nile River