സോളാര്‍ തിരക്കഥ ആരുടേത്? കണ്ടെത്തേണ്ടേ-പുകമറ നീങ്ങുമ്പോള്‍ അവര്‍ക്കും ചിലത് പറയാനുണ്ട്...

സോളാര്‍ സമരാഗ്നിയും ഉമ്മന്‍ചാണ്ടിയും
സോളാര്‍ സമരാഗ്നിയും ഉമ്മന്‍ചാണ്ടിയും

2013 ജൂണ്‍ മൂന്ന് തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ ഒരു വാടകവീട് പോലീസ് വളഞ്ഞു. പെരുമ്പാവൂരില്‍ നിന്നെത്തിയ പോലീസ് സംഘം അവിടെയുണ്ടായിരുന്ന യുവതിയെ പിടികൂടുന്നു. 'സോളാര്‍ പവര്‍ പ്ലാന്റുകളും വിന്‍ഡ്മില്‍ ഫാമുകളും നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു' ഒരു സാധാരണ വാര്‍ത്തയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരുന്ന കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്ന് ഇവരെ പിടികൂടുമ്പോള്‍ കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന്റെ ഭാര്യ ചെങ്ങന്നൂര്‍ വട്ടപ്പാറ സ്വദേശി ലക്ഷ്മി എന്ന സരിത എസ് നായര്‍ മാത്രമായിരുന്നു കേരളീയ പൊതുസമൂഹത്തില്‍ ഇവരുടെ വിലാസം. മാധ്യമങ്ങളുടെ ഉള്‍പേജില്‍ ഒതുങ്ങിയ ഈ അറസ്റ്റ് വാര്‍ത്ത പിന്നീട് നീണ്ട ഒമ്പതു വര്‍ഷം കേരള  രാഷ്ട്രീയത്തേയും അതിലേറെ കോണ്‍ഗ്രസിനേയും പിടിച്ചുലച്ച ശേഷം ഇപ്പോള്‍ കാറ്റൊഴിഞ്ഞ  ബലൂണ്‍ പോലെ ആയി മാറിയിരിക്കുകയാണ്. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കി അധികാരം പിടിക്കാന്‍ ഇടതുപക്ഷത്തിനെ സഹായിച്ച 'സോളാര്‍ കേസ്' സിബിഐ കണ്ടെത്തലുകളോടെയാണ് അപ്രസക്തമായി മാറിയത്.

Content Highlights: sexual exploitation case-solar-kerala politics

Continue reading