അന്യായ തടവ്: യുവാവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി | നിയമവേദി

ഹൈക്കോടതി ജാമ്യം നൽകിയിട്ടും മൂന്നു വർഷമായി ജയിലിൽ കഴിയേണ്ടി വന്ന ചന്ദ്ജി എന്ന യുവാവിനെ ഉടനടി മോചിപ്പിക്കാൻ ഗുജറാത്ത് ഹൈകോടതി ഉത്തരവിട്ടു. യുവാവ് മൂന്നു വർഷമായി അന്യായ തടവ് അനുഭവിച്ചതിനു ഒരു ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകാനും കോടതി ഉത്തരവിട്ടു.
കോവിഡ് കാലം ആയിരുന്നതിനാൽ ഹൈക്കോടതി ഉത്തരവ് നോക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു എന്നാണ് ജയിൽ അധികൃതർ പറഞ്ഞത്. അത് സ്വീകാര്യമായ വിശദീകരണമല്ലെന്നു ഹൈക്കോടതി പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽപെട്ടപ്പോളാണ് ഹൈക്കോടതി ഇപ്പോൾ നടപടി എടുത്തത്.
മൂന്നു വർഷം മുമ്പായിരുന്നു ഉത്തരവ്. വീഴ്ച പറ്റിയത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയത് ആരാണെന്നു അന്വേഷിച്ചു കണ്ടെത്താനാണ് ഉത്തരവ്.
Content Highlights: One Lakh Compensation, Gujarat High Court, Illegal Imprisonment, Niyamavedhi