ഭാര്യയുടെ ക്രൂരത ഇനി സഹിക്കേണ്ട; വിവാഹമോചനം അനിവാര്യം- ഡൽഹി ഹൈക്കോടതി | നിയമവേദി

ഭർത്താവ് സ്ത്രീലമ്പടനെന്ന് പരസ്യമായി ആരോപിക്കുന്ന ഭാര്യയെ എങ്ങിനെ സഹിക്കും? ഇതിൽപരം ക്രൂരത വേറെ ഇല്ല. അതിനാൽ ഭർത്താവിന് വിവാഹമോചനം കിട്ടിയേ തീരൂവെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
ഭർത്താവിന്റെ ഹർജിയെ തുടർന്നു കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഡൽഹി ഹൈക്കോടതി അത് ശരിവെച്ചു. ഭർത്താവിനെ ശല്യപ്പെടുത്താൻ പലതരത്തിലും ഭാര്യ ശ്രമിച്ചു. ലൈംഗികശേഷി ഇല്ലെന്നു പറഞ്ഞു എന്നാൽ ഭർത്താവിനെ ഡോക്ടർ പരിശോധിച്ചപ്പോൾ ലൈംഗികശേഷി ഉണ്ടെന്നു തെളിഞ്ഞു.
എന്നിട്ടും ഭാര്യയുടെ ശല്യം അവസാനിച്ചില്ല. പരസ്യമായി ആക്ഷേപിച്ചു. ഇതിനൊക്കെ തെളിവുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സുഖമായ ദാമ്പത്യജീവിതത്തിന്റെ അടിത്തറ തകർത്ത സ്ത്രീയാണ് ഇവർ. എങ്ങിനെ ഇനിയും സഹിക്കും? ഭർത്താവ് സമാധീനത്തോടെ ജീവിക്കട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു. ഭാര്യയുടെ ക്രൂരത അവസാനിപ്പിക്കാൻ ഇതാണ് മാർഗം.
Content Highlights: Divorce, Wife, Husband, Cruelty, Womanizer, Law Issues, Niyamavedhi