ഇന്ത്യൻ ജയിലുകളിൽ ജാതിവ്യവസ്ഥ, സുപ്രീം കോടതി അന്വേഷിക്കുന്നു | നിയമവേദി

ജാതി നോക്കി തടവുകാരെ തരംതിരിച്ചു വിവേചനം കാണിച്ചു മാനസികമായി പീഡിപ്പിക്കുന്ന സ്ഥിതി ഇന്ത്യൻ ജയിലുകളിൽ നിലനിൽക്കുന്നത് അവസാനിപ്പിക്കാൻ സുപ്രീം കോടതിയിൽ ഹർജി. മനുഷ്യാവകാശ പ്രവർത്തകയായ സുകന്യ ശാന്ത നൽകിയ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മറുപടി നൽകാൻ കോടതി ഉത്തരവിട്ടു.
മതേതരത്വം സർക്കാറുകൾ ഉദ്‌ഘോഷിക്കുമ്പോൾ ജയിലുകളിൽ ജാതി തിരിച്ചു നടപ്പാക്കുന്ന ദുരവസ്ഥ പുറംലോകം അറിയുന്നില്ല. ഈ സ്ഥിതി ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ ഉടനടി അവസാനിപ്പിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
അധകൃതരെയും കീഴ്ജാതിക്കാരെയും കക്കൂസ് മാലിന്യങ്ങൾ വൃത്തിയാക്കുന്ന ജോലി ഏല്പിക്കുന്നു. അടുക്കളയിൽ പ്രവേശിക്കാൻ ഉയർന്ന ജാതികൾക്കു മാത്രം അനുമതി. മറ്റു പിന്നോക്കക്കാരെയും മോശപ്പെട്ട ജോലികൾ എല്പിക്കുന്നു. ഉത്തർ പ്രദേശ്, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ തടവുകരെ പീഡിപ്പിക്കുന്നതിൽ മുൻനിരയിൽ ആണ്.
നിരവധി ജയിലുകൾ സന്ദർശിച്ചു ഹർജിക്കാരി ശേഖരിച്ച വിവരങ്ങൾ കോടതിക്കു നൽകി. ജയിൽചട്ടങ്ങൾ പരിഷ്‌കാരിച്ചു നീതിയും സമത്വവും ജയിലുകളിൽ ഉറപ്പാക്കണം. ഇത് ഗൗരവപ്പെട്ട വിഷയമാണ്. അതിനാൽ കേന്ദ്ര സർക്കാർ ഫലപ്രദമായി അന്വേഷണം നടത്തണമെന്ന് സോളിസിറ്റർ ജനറലിനു ചീഫ് ജസ്റ്റിസ് നിർദേശം നൽകി.
Content Highlights: Caste system, Indian Prisons, Jails, Supreme Court, Niyamavedhi