ഡാറ്റാ അനാലിസിസും തിരഞ്ഞെടുപ്പും; ഇത്തവണ ത്രിപുരയിൽ കുഴഞ്ഞുമറിഞ്ഞ് ബി.ജെ.പി.

ലോക്‌സഭയിലേക്ക് വെറും രണ്ട് അംഗങ്ങളെ സംഭാവന ചെയ്യുന്ന സംസ്ഥാനം. 60 നിയമസഭാ മണ്ഡലങ്ങള്‍. കാല്‍ നൂറ്റാണ്ടായി ഇടതുകോട്ട. ബംഗാളി വംശജര്‍ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യം. കാലങ്ങളായി തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് ഇടതും കോണ്‍ഗ്രസും തമ്മില്‍. എന്നിട്ടുമെങ്ങനെയാണ് പൂജ്യത്തില്‍നിന്ന് തുടങ്ങിയ ബി.ജെ.പി. ത്രിപുര പിടിച്ചെടുത്തത്?
രാഷ്ട്രീയ തന്ത്രങ്ങള്‍ക്കപ്പുറം സമാനതകളില്ലാത്ത ഇലക്ഷന്‍ മാനേജ്‌മെന്റ് കൂടിയാണ് 2018-ല്‍ ത്രിപുരയില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോക്കുണ്ടാവുകയും കാലങ്ങളായുള്ള രാഷ്ട്രീയ ശത്രുക്കള്‍ ഇത്തവണ ഒരുമിക്കുകയും ചെയ്യുമ്പോള്‍ 2018-ലെ തന്ത്രങ്ങള്‍ മാത്രം ബി.ജെ.പിയെ വിജയത്തിലെത്തിക്കുമോ? പുറത്തെടുക്കാത്ത നീക്കങ്ങള്‍ ഇനിയും അവര്‍ കരുതിവെച്ചിട്ടുണ്ടാവുമോ? ശൂന്യതയില്‍നിന്ന് ആരംഭിച്ച ബി.ജെ.പിയെ ത്രിപുരയില്‍ അധികാരത്തിലെത്തിച്ച തന്ത്രങ്ങളെന്തായിരുന്നു? 2014-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തുടങ്ങി ത്രിപുരയിലും മണിപ്പൂരിലുമടക്കം സൈബര്‍ വാര്‍ റൂമുകളില്‍ പ്രവര്‍ത്തിച്ച് പിന്നീട് പാര്‍ട്ടിയുമായുള്ള സഹകരണം അവസാനിപ്പിച്ച ശിവം ശങ്കര്‍ സിങ്ങിന്റെ 'ഹൗ ടു വിന്‍ ആന്‍ ഇന്ത്യന്‍ ഇലക്ഷന്‍; വാട്ട് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് ഡോണ്ട് വാണ്ട് ടു നോ' എന്ന പുസ്തകത്തില്‍ അതിന്റെ പൂര്‍ണ്ണ വിവരണമുണ്ട്.
Content Highlights: strategies of bjp to win against cpim manik sarkar government in 2018