ഡിസംബറിലെ കൂട്ടക്കൊല ബി.ജെ.പിക്ക് വെല്ലുവിളിയാകുമോ? നാഗാലാൻഡിൽ നിർണായകം പ്രാദേശിക പാർട്ടികൾ

നെയ്ഫ്യൂ റിയു, നരേന്ദ്രമോദി | ഫോട്ടോ: ANI
നെയ്ഫ്യൂ റിയു, നരേന്ദ്രമോദി | ഫോട്ടോ: ANI

2021 ഡിസംബറിലെ കൂട്ടക്കുരുതിയാകും ഇത്തവണ നാഗാലാന്‍ഡില്‍ ബി.ജെ.പി. നേരിടേണ്ടി വരുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി. ഒരു കാലത്ത് ആധിപത്യം ഉറപ്പിച്ചിരുന്ന തങ്ങളെ തകര്‍ത്തെറിഞ്ഞ മണ്ണില്‍ വീണ്ടും പിടിച്ചുകയറാന്‍ കോണ്‍ഗ്രസിനാകുമോ? ഇത്തവണ നാഗാലന്‍ഡ് ആരെ പിന്തുണയ്ക്കും....? 

സ്വതന്ത്ര സംസ്ഥാനത്തിനു വേണ്ടിയുള്ള നാഗന്മാരുടെ നീണ്ട പോരാട്ടത്തിനു ശേഷം 1963-ല്‍ ഇന്ത്യയുടെ പതിനാറാമത്‌ സംസ്ഥാനമായി നാഗലാന്‍ഡ് പിറവിയെടുത്തു.. അസം പ്രവിശ്യയില്‍നിന്നു വേര്‍പ്പെട്ട്  സ്വതന്ത്ര സംസ്ഥാനമായി പരിണമിച്ച ശേഷം രണ്ടു ദശാബ്ദക്കാലത്തോളം നാഗാലാന്‍ഡ് രാഷ്ട്രീയത്തിന്റെ പൂര്‍ണ ആധിപത്യം പ്രാദേശിക പാര്‍ട്ടികളുടെ കൈകളിലായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ അന്ന് ഏകശിലാ ശക്തിയായിരുന്ന കോണ്‍ഗ്രസ് 1970-കളുടെ അവസാനം വരെ തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിരുന്നില്ല. എന്നാല്‍, 1980-കളോടെ നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ്  ആധിപത്യം ഉറപ്പിച്ചു. തുല്യ ശക്തിയായി നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ഉയര്‍ന്നു വന്നു. ഭരണത്തിന്റെ കടിഞ്ഞാണ്‍ ഇരു പാര്‍ട്ടികളുടേയും കൈകളിലായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ആധിപത്യം അധികനാള്‍ നീണ്ടു നിന്നില്ല. പല രാഷ്ട്രീയ അട്ടിമറികള്‍ക്കും നാഗാലന്‍ഡ് മണ്ണ്  വേദിയായി. വര്‍ഷങ്ങള്‍ക്കപ്പുറം നാഗാലന്‍ഡ് സാക്ഷിയായത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും   നെയ്ഫ്യൂ റിയു എന്ന മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ വളര്‍ച്ചയ്ക്കുമായിരുന്നു. 

Content Highlights: nagaland, nagaland assembly election 2023, bjp, congress, ndpp, npf, Neiphiu Rio

Continue reading