10 വർഷത്തിനിടെ കേന്ദ്രം നൽകിയത് 2 ലക്ഷം കോടി, ജി.എസ്.ടിയിൽ നേട്ടം ഉണ്ടാക്കാനാവാതെ കേരളം

നിർമ്മല സീതാരാമൻ, കെ.എൻ. ബാലഗോപാൽ | ഫോട്ടോ: മാതൃഭൂമി
നിർമ്മല സീതാരാമൻ, കെ.എൻ. ബാലഗോപാൽ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: നികുതി കണക്കിന്റെ പേരിൽ സംസ്ഥാന സർക്കാർ വെട്ടിലായിരിക്കെ 10 വർഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും പദ്ധതി വിഹിതമായും കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനു ലഭിച്ചത് രണ്ട് ലക്ഷം കോടി രൂപ. 2012-13 സാമ്പത്തിക വർഷം മുതൽ 2021-22 സാമ്പത്തിക വർഷം വരെയുള്ള കണക്കാണിത്. കേന്ദ്രസർക്കാർ നികുതിവരുമാനത്തിൽ കേരളത്തിന് അർഹമായ വിഹിതം നൽകുന്നില്ലെന്നും അതിനാലാണ് ഇന്ധന സെസ്സ് കൂട്ടുകയും മറ്റ് നികുതി വർധന നടപ്പാക്കേണ്ടി വന്നതെന്നുമാണ് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ ന്യായീകരിക്കുന്നത്. 

ഇതിനിടെയാണ് സംസ്ഥാന സർക്കാർ തന്നെ നിയമസഭയിൽ വെച്ച കണക്കുകൾ തിരിഞ്ഞുകൊത്തുന്നത്. ധനകമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതിവിഹിതം കൈമാറുന്നത്. എന്നാൽ ഇടയ്ക്ക് രണ്ട് സാമ്പത്തിക വർഷം നികുതി വിഹിതം കുറഞ്ഞു. 2012-13 സാമ്പത്തിക വർഷത്തിൽ കേരളത്തിന് കേന്ദ്ര നികുതി വിഹിതമായി 6840.65 കോടി രൂപയാണ് നൽകിയത്. പിന്നീടിത് ക്രമമായി വർധിച്ച് 2018-19 സാമ്പത്തിക വർഷത്തിൽ 19038.2 കോടിയായി. കോവിഡ് കാലത്താണിത്. എന്നാൽ 2021-22 സാമ്പത്തിക വർഷമായപ്പോൾ അത് 11560.4 കോടിയായി കുറഞ്ഞു. ആകെ 29.51% കുറവാണ് കേന്ദ്രനികുതി വിഹിതത്തിൽ കേരളം നേരിട്ടത്.

Content Highlights: GST, Centre-Kerala, Tax Issues, State Government, Finance, KN Balagopal, Nirmala Sitaram

Continue reading