കാഴ്ച മറച്ച കാടുവെട്ടി... ആശ്വാസം...

തൊടുപുഴ : പഞ്ചായത്തംഗം അഡ്വ. ബിജു ചെംബ്ലാവന്റെ നേതൃത്വത്തിൽ മാട്ടുതാവളം- മരിയഗിരി കണിപറമ്പിൽ മേട് റോഡിൽ കാഴ്ച മറച്ച കാട് വെട്ടിത്തെളിച്ചു.
സംസ്ഥാന പാതയുടെ ഭാഗമായ മാട്ടുതാവളം- ആശുപത്രിപ്പടി റോഡിൽ ഗതാഗതതടസ്സം ഉണ്ടായാൽ പകരം ഉപയോഗിച്ചിരുന്ന പ്രധാന റോഡാണിത്. മുൾച്ചെടി ഉൾപ്പെടെ കാട് വളർന്ന് വഹന-കാൽനട യാത്രകൾ ദുഷ്‌കരമായിരുന്നു. പ്രദേശത്ത് 60 ഓളം കുടുംബങ്ങൾ താമസമുണ്ട്. ഇവരുടെ ആവശ്യപ്രകാരമാണ് കാട് വെട്ടാൻ വാർഡംഗം മുൻകൈയെടുത്തത്. ടാറിങ് തകർന്ന ഭാഗം സഞ്ചാരയോഗ്യമാക്കാനും കലുങ്ക് നിർമിക്കാനും അടുത്ത ബജറ്റിൽ ഫണ്ട് വെയ്ക്കുമെന്ന് ബിജു ചെംബ്ലാവൻ അറിയിച്ചു.