ബി.ജെ.പി. മാർച്ചും ധർണയും

ഉപ്പുതറ : വികസന മുരടിപ്പിനും പക്ഷപാത പ്രവർത്തനത്തിനുമെതിരേ ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഉപ്പുതറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ധർണ ബി.ജെ.പി. ജില്ല ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജപ്പൻ അധ്യക്ഷനായി.

ജില്ല വൈസ്‌പ്രസിഡന്റുമാരായ ഷാജി നെല്ലിപ്പറമ്പിൽ, അഡ്വ. സ്റ്റീഫൻ ഐസക്, ജില്ല സെക്രട്ടറി സന്തോഷ്‌ കൃഷ്ണൻ, ഏലപ്പാറ മണ്ഡലം പ്രസിഡന്റ് എ.പി. ബിനോജ് കുമാർ, ഉപ്പുതറ പഞ്ചായത്തംഗം നിഷ പ്രദീപ്‌, ജെയിംസ് തോക്കൊമ്പൻ, ഇ. ബൈജു എന്നിവർ പ്രസംഗിച്ചു.