കുട്ടികളിലെ രക്താര്‍ബുദത്തിന് കീമോതെറാപ്പി മരുന്നുമായി ടാറ്റ ആശുപത്രി; ഉടന്‍ വിപണിയില്‍

Representative Image | Photo: Canva.com
Representative Image | Photo: Canva.com

മുംബൈ: കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി. 'പ്രീവാള്‍' എന്നുപേരിട്ട മരുന്ന് രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഉടന്‍ ലഭ്യമായിത്തുടങ്ങും.

കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്കായി കഴിക്കാവുന്ന, രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിതെന്ന് ടാറ്റ മെമ്മോറിയല്‍ സെന്റര്‍ അറിയിച്ചു. പൊടിരൂപത്തിലുള്ളതാണ് മരുന്ന്. കുട്ടികളുടെ ശരീരഭാരത്തിന് ആനുപാതികമായ, കൃത്യമായ ഡോസ് നല്‍കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. സാധാരണമായി കാണുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയ്ക്കാണ് ഇതുപയോഗിക്കുക.

മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലും നവിമുംബൈയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഇന്‍ കാന്‍സറും സംയുക്തമായി ബെംഗളൂരുവിലെ ഐ.ഡി.ആര്‍.എസ്. ലാബുമായി ചേര്‍ന്നാണ് വികസിപ്പിച്ചത്.

Content Highlights: tata hospital introduced chemotherapy medicine for acute lymphoblastic leukemia